കൊച്ചി : ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് നിരക്കാത്തത് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് രംഗത്തെത്തിയത്.