എഴുത്തുകാർ സാമൂഹ്യ ഉത്തരവാദിത്വം നിർവ്വഹിക്കേണ്ട കാലഘട്ടം

308

റിയാദ് : എഴുത്തുകാർ സാമൂഹ്യ ഉത്തരവാദിത്വം നിർവ്വഹിക്കേണ്ട കാലഘട്ടമാണിതെന്നു പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ടി .ഡി .രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ആസൂത്രിതമായ വർഗീയ വംശീയ ദ്രുവീകരണം നടക്കുന്നു. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നു .പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മീറ്റിയുടെ ആഗോളതല സാഹിത്യ കൂട്ടായ്മയായ  പ്രവാസി തൂലികയുടെ  പ്രഖ്യാപനം ചെയ്തു “എഴുതി തീരാത്ത പ്രവാസം “എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .ഭരണത്തിന്റെ സമസ്ത മേഖലകളിലും അപക്വമായ തീരുമാനങ്ങൾ വരുന്നു .തങ്ങളുടെ ആശയങ്ങളുമായി വിയോജിപ്പുള്ളവരെ പ്രലോഭിപ്പിക്കുന്നു ,ഭീക്ഷണിപെടുത്തുന്നു രണ്ടിനും വഴങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുന്നു .പ്രവാസം എല്ലാകാലത്തും എഴുത്തിന്റെ മാത്രമല്ല സർഗ്ഗാത്മകതയുടെ അനന്ത സാധ്യതകൾ ഉദ്പാദിപ്പിക്കുന്നു .ആർക്ക് വേണ്ടിയാണോ എഴുതുന്നത് അത് എഴുത്തുകാരനാണ് തീരുമാനിക്കേണ്ടത് .ഓരോ പ്രവാസിയും ആയിരം പുസ്തങ്ങൾ വായിക്കുന്നതിനു തുല്യമാണ് .പ്രവാസി എഴുത്തുകാരുടെ ആഗോള തല കൂട്ടായ്മയുടെ സാധ്യത വളരെ വലുതാണ്.വായനക്ക് ഈ സൈബർ കാലഘട്ടത്തിൽ അതിരുകളില്ല . മലയാളത്തിൽ പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെ കുറിച്ച് ചർച്ചകളും സംവാദങ്ങളും ഏറെ നടക്കുന്നത് കേരളത്തിന് പുറത്താണ് .പ്രവാസലോകത്തു എഴുത്തു കൂടുതൽ സജീവമാകാൻ സാങ്കേതിക വിദ്യ വലിയ ഒരു പങ്കുണ്ടെന്നു അദ്ദേഹം പറഞ്ഞു .വി . കെ.എ  സുധിർ അതിഥികളെ പരിചയപ്പെടുത്തി .ജോസഫ് അതിരുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാജിദ് ആറാട്ടുപ്പുഴ ആമുഖ പ്രഭാഷണം നടത്തി .ഉബൈദ് എടവണ്ണ ,മാലിക്ക് മുഖ്‌ബിൽ ,ബഷീർ പാങ്ങോട് ,ഷക്കില വഹാബ് ,മൈമൂന അബ്ബാസ് ,മൂസ കൊമ്പൻ ,ഫൈസൽ ഗുരുവായൂർ ,അബ്ദുൽ ലത്തീഫ് മുണ്ടേരി ,ഫരീദ് ജാസ് ,നമിഷ അസ്‌ലം,അശ്വതി  എന്നിവർ ആശംസകൾ അർപ്പിച്ചു .പി .എം .എഫ് സൗദി ദേശീയ ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും റിയാദ് ചാരിറ്റി കൺവീനർ രാജു പാലക്കാട് നന്ദിയും പറഞ്ഞു .സീനത്ത്  സാജിദ് കവിത ആലപിച്ചു .

പ്രവാസി തൂലിക ഭാരവാഹികളായി ജോസഫ് അതിരുങ്കൽ (രക്ഷാധികാരി ),സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ് ),റാഫി പാങ്ങോട് (ചീഫ് കോഡിനേറ്റർ )എന്നിവരടക്കം 15 അംഗ നിർവാഹക സമിതിയെ ടി .ഡി .രാമകൃഷ്‌ണൻ പ്രഖ്യാപിച്ചു .

പരിപാടിക്ക് റാഫി പാങ്ങോട് സുരേഷ് ശങ്കർ  ,അസ്‌ലം പാലത്ത് ,ഷാജഹാൻ കല്ലമ്പലം ,മുജീബ് കായംകുളം ,സോണി കുട്ടനാട് ,ജോൺസൺ ,നിസാർ പള്ളിക്കശേരി ,അലക്സ് എന്നിവർ നേതൃത്വം കൊടുത്തു .ഷംനാദ് കരുനാഗപ്പള്ളി ,റസൂൽ സലാം ,അബ്ദുല്ല വല്ലാഞ്ചിറ ,സത്താർ കായംകുളം ,വിജയൻ നെയ്യാറ്റിൻകര ,ദീപക്ക് സമന്വയ ,രാജൻ നിലംബൂർ ,സലിം മാളിയേക്കൽ ,ഫിറോസ് നിലമ്പുർ ,രാജു എബ്രഹാം ,സുധിർ കുമ്മിൾ ,രാജു എബ്രഹാം,ഇരിക്കൽ കുഞ്ഞു ,സലിം ഇഞ്ചക്കൽ തുടങ്ങിയവർ പങ്കെടുത്തു .

NO COMMENTS