ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പിമാര്‍ സമര്‍പ്പിച്ച ഹർജി പിന്‍വലിച്ചു. ഭരണഘടനാ ബഞ്ച് രൂപവത്കരിച്ചത് ആരെന്ന് വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് ഹർജി പിന്‍വലിച്ചത്. ഹർജി പരിഗണിക്കും മുമ്പ് ഭരണഘടന ബഞ്ചിന് വിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍ ചോദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് കോടതി ഉത്തരവിലൂടെയാണോയെന്നും എങ്കില്‍ ഉത്തരവ് കാണണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും നിലപാടെടുത്തു.