തിരുവനന്തപുരം : സാംസ്കാരിക ജീവിതത്തിൽ കാഴ്ചപ്പാടുകളിലെ പ്രതിഫലനമാണ് സാഹിത്യ സപര്യയുടെ മുതൽകൂട്ടെന്നു ഡോ. ജോർജ് ഓണക്കൂർ. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന “കദളി പൂക്കുന്ന കരുമാടിയിൽ നിന്നും” പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഹനീഫ റാവുത്തർ ചടങ്ങിന് സ്വാഗതമാശംസിച്ചു. സ്വാതന്ത്ര്യസമര സേനാനിയായ കെ കെ കൊച്ചുപിള്ളയുടെ മകൾ കൃഷ്ണകുമാരി നടത്തിയ ജീവിതത്തിന്റെ നാൾവഴികൾ എന്നും ശ്രേഷ്ഠമാണ്. അന്തർധാരയിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ ഏറ്റവും മഹത്തരമാണ്. പ്രഭാത് ബുക്ക് ഹൗസ് എന്ന സ്ഥാപനം ഇതിന് ഉത്തമ ഉദാഹരണമാണ്. രചന വൈഭവത്തോടെ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുക അത്രയെളുപ്പമല്ല, എന്നാൽ അത് ദുഷ്ക്കരമാണെന്ന് തെളിയിക്കുന്നതിന്റെ നേർചിത്രമാണ് പുസ്തകത്തിൻറെ ഇതിവൃത്തമെന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ ഡോ.പി സേതുനാഥൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വള്ളിക്കാവ് മോഹൻദാസ്, നിർമല രാജഗോപാൽ, സുമേഷ് കൃഷ്ണൻ, കൃഷ്ണകുമാരി തുടങ്ങിയവർ വിഷയാവതരണം നടത്തി.