മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

274

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. ആലുവയില്‍ ഉസ്മാനെന്ന യുവാവിനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചവര്‍ തീവ്രവാദികളാണെന്നും ഇവരെ പ്രതിപക്ഷം പിന്തുണക്കുകയുമാണെന്നുള്ള പരാമര്‍ശമാണ് യുഡിഎഫിന്റെ സഭാ ബഹിഷ്‌ക്കരണത്തില്‍ കലാശിച്ചത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണോയെന്ന പരാമര്‍ശത്തിലൂടെ ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിന്റെ വീഴ്ചക്ക് പ്രതിപക്ഷത്തിന് മേല്‍ മുഖ്യമന്ത്രി കുതിരകേറുകയാണെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പോലീസിനെ അക്രമിച്ചവരില്‍ തീവ്രവാദ ബന്ധമുണ്ടെന്നത് വസ്തുതയാണണെന്നും ആലുവ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS