വടകരയില്‍ വ്യാപാരി തീ കൊളുത്തി മരിച്ച നിലയില്‍

222

വടകര: വടകരയില്‍ വ്യാപാരിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കുട്ടോത്ത് കാവില്‍ റോഡ് ആണിയത്ത് വയലില്‍ ആശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മാര്‍ക്കറ്റ് റോഡിലെ മുനിസിപ്പല്‍ ബില്‍ഡിംഗില്‍ മുപ്പത് വര്‍ഷത്തിലേറെ പലചരക്ക് കട നടത്തിവന്ന അശോകന് കട നഷ്ടമായിരുന്നു. സാമ്പത്തിക പ്രയാസമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS