തിരുവനന്തപുരം : രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെയും ഡോക്യുമെന്ററി പ്രദര്ശനത്തിന്റെയും സമാപന സമ്മേളനവും അടൂർ ഭാസി പുരസ്കാര സമർപ്പണവും വി .ജെ ടി ഹാളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദഘാടനം ചെയ്തു .ഒരു പതിറ്റാണ്ടിന്റെ ചുവടുറപ്പോടെ അടൂർ ഭാസി കൾച്ചറൽ ഫോറം ദൃശ്യവിസ്മായ യാത്ര തുടരുകയാണെന്നും സിനിമ മേഖലക്ക് സർക്കാർ അതീവ ഗൗരവം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമ മേഖലയ്ക്ക് വാഗ്ദാനം ചെയ്തത്ര സഹായം നൽകാൻ മുൻ സർക്കാരിന് കഴഞ്ഞെന്ന് വി. എസ്. ശിവകുമാർ എം. എൽ. എ. അഭിപ്രായപ്പെട്ടു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര ടെലിവിഷൻ ചരിത്രത്തിലേക്ക് ഇടം നേടിയ അഞ്ഞൂറിലധികം പ്രതിഭാ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇതിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചലച്ചിത്ര മേഖലയിലെ വിവിധ പ്രതിഭകളും ഉൾപ്പെടുന്നു. മികച്ച നടനായി ഇന്ദ്രന്സിനയെയും മികച്ച ജനപ്രിയ നടിയായി ടെലിവിഷൻ സീരിയൽ രംഗത്തെ ഉമാ നായരെയും ജൂറി അംഗങ്ങൾ തിരഞ്ഞെടുത്തു. അടൂർ ഭാസി പ്രത്യേക പുരസ്ക്കാരം പ്രക്ഷേപണ കലാരംഗത്തെ 92.7 ബിഗ് എഫ്. എം. പ്രോഗ്രാം ഹെഡ് കിടിലം ഫിറോസിനും മികച്ച റേഡിയോ അവതാരികയ്ക്കുള്ള പുരസ്കാരം ഇതേ സ്ഥാപനത്തിലെ ബിഗ് എം. ജെ. സുമിക്കും ചലച്ചിത്ര താരങ്ങളായ ഇന്ദ്രൻസും പ്രേംകുമാറും ചേർന്ന് സമ്മാനിച്ചു. കർമ്മ രത്ന പുരസ്കാരത്തിന് ആരോഗ്യരംഗത്തെ ഡോ. മുഹമ്മദ്‌കുഞ്ഞും സാമൂഹിക സേവന രംഗത്തെ പി.പി.ആർ. ചന്ദ്രനും അർഹരായി. സീരിയൽ രംഗത്തെ മികച്ച അഭിനയത്തിന് മുകുന്ദൻ മേനോനും സുചിത്ര നായരും അവാർഡിനർഹരായി.
അഭിജിത് ജയൻ . നെറ്റ് മലയാളം