അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിദ്യാര്‍ത്ഥിനിക്ക് ക്രൂര മർദ്ദനം

241

കൊച്ചി : ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വര്‍ഷ സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിനിയായ അപര്‍ണയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അയ്യപ്പന്‍ എല്ലാവരുടേതുമല്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അപർണ്ണ .വിശ്വാസത്തിന്‍റെ പേരില്‍ ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ നിയമം വരെ കൈയ്യിലെടുക്കുന്ന അവസ്ഥയാണെന്നും ,സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത് ചോദ്യം ചെയ്താല്‍ മര്‍ദ്ദനമായിരുന്നു മറുപടിയെന്നും , മലകയറാനെത്തിയവരെ മാത്രമല്ല ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരെ പോലും വിശ്വാസികളെന്ന് ആക്രോശിക്കുന്ന ഈ കൂട്ടം ആക്രമിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ ​എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്.എന്നാൽ ഇതിനെതിരെ നിരവധി ആര്‍എസ്എസുകാര്‍ കൊലവിളിയുമായി പോസ്റ്റിന് താഴെ രംഗത്തെത്തിയിരുന്നു. ഇതോടെ അപര്‍ണ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ഇന്ന് രാവിലെ വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈക്കം ക്ഷേത്രത്തില്‍ അപര്‍ണ എത്തിയിരുന്നു.

NO COMMENTS