യു​വാ​വ് വാ​ഹ​നമി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വം ; പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഭാര്യ വിജി

292

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി. സംഭവത്തിൽ പ്രതിയായ ഡിവൈഎസ്പിക്ക് രക്ഷപ്പെടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അവസരമൊരുക്കിയെന്ന് വിജി പറഞ്ഞു. ഡിവൈഎസ്പി ഹരികുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും വിജി ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര കൊടങ്ങാവിളയില്‍ അഞ്ചാം തീയതി രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഹരികുമാര്‍ സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.

NO COMMENTS