വിനോദ് ഖന്നക്ക് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം

291

ന്യൂഡല്‍ഹി : ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നക്ക്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. ശേഖര്‍ കപൂറിന്റെ നേത്യത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മേരെ അപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുകാദര്‍ കാ സിക്കന്തര്‍, കുര്‍ബാനി തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2017 ഏപ്രിലില്‍ 70-ാം വയസിലാണ് വിനോദ് ഖന്ന മരിച്ചത്.

NO COMMENTS