വ്യാജ ഹര്‍ത്താല്‍ ; വിദേശബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ്

253

മലപ്പുറം: വ്യാജ ഹര്‍ത്താലിലെ വിദേശബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പൊലീസ്. ഹര്‍ത്താല്‍ സംബന്ധിച്ച മുഴുവന്‍ കേസുകളും ഒരുമിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനതലത്തില്‍ വര്‍ഗ്ഗിയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം കഴിഞ്ഞ ദിവസം അറസ്‌ററിലായ പ്രതികള്‍ക്ക് ഉണ്ടായിരുന്നതായി പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. എല്ലാ ജില്ലകള്‍ക്കുമായി ഒരേ സന്ദേശം തന്നെയായിരുന്നു വാട്‌സാപ്പ് വഴി നല്‍കിയിരുന്നതെന്നും എന്നാല്‍ മലപ്പുറം,കാസര്‍ഗോഡ് പോലുള്ള ജില്ലകളില്‍ ചില സംഘടനകള്‍ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

NO COMMENTS