ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് എതിരെയുള്ള ബി.ജെ.പി.യുടെ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിരോധിച്ചു. ബിജെപിയുടെ മൂന്ന് പരസ്യങ്ങളാണ് നിരോധിച്ചത്. കെ.പി.സി.സി.യുടെ പരാതിയെ തുടര്‍ന്നാണ് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നടപടിയെടുത്തത്.
ജനവിരുദ്ധ സര്‍ക്കാര്‍, പരാജയപ്പെട്ട സര്‍ക്കാര്‍ എന്നീ മുദ്രാവാക്യവുമായി ഇറക്കിയ വീഡിയോ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിഷണര്‍ ഹര്‍ഷ പി.എസ്. അറിയിച്ചു.
പരസ്യം സംപ്രേഷണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതും വിലക്ക് ഏര്‍പ്പെടുത്തിയതായും കമ്മിഷണര്‍ വ്യക്തമാക്കി.ഏപ്രില്‍ 22-നാണ് ഈ പരസ്യചിത്രങ്ങള്‍ക്ക് എം.സി.എം.സി .അനുവാദം നല്‍കിയത്.