തിരുവനന്തപുരം : പ്രളപ്രളയക്കെടുതിയിൽ സംസ്ഥാനം മുഴുൻ നട്ടംതിരിയുമ്പോൾ വിദേശയാത്ര പോയ വനം വകുപ്പ് മന്ത്രി കെ.രാജുവിനെ സിപിഐ തിരിച്ചു വിളിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി ജർമനിയിലേക്ക് തിരിച്ചത്. വ്യാഴാഴ്ച രാവിലെ ജര്‍മനിയിലേക്കു പുറപ്പെട്ട മന്ത്രിയോടു തിരിച്ചുവരാന്‍ സിപിഐ ആവശ്യപ്പെടുകയായിരുന്നു. കോട്ടയത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മന്ത്രിസഭ കെ. രാജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇപ്പോഴും ജില്ലയിൽ റെഡ് അലെർട് നിലനിൽക്കെയാണ് മന്ത്രി വിദേശത്തേയ്ക്ക് പോയത്. ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപിയും മന്ത്രിയ്ക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരുന്നു.