ന്യൂഡൽഹി :വനിത ഡിവൈഎഫ്ഐ നേതാവിന് പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ പി കെ ശശി എംഎൽഎക്കെ തിരെ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കമ്മീഷൻ അധ്യക്ഷ നേരിട്ടെത്തി പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുമെന്നും അറിയിച്ചു. കഴിഞ്ഞ മാസം 14-നാണ് ഷൊര്‍ണൂര്‍ എംഎൽഎ പികെ ശശിക്കെതിരെ വനിത ഡിവൈഎഫ്ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.