കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ കൂടി പ്രതിചേര്‍ത്തു. വരാപ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍, സിപിഒമാരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പുതുതായി പ്രതിചേര്‍ത്തത്. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ച് മര്‍ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ക്രൂരമായ മര്‍ദനം തടയാന്‍ ശ്രമിച്ചില്ല, മര്‍ദനത്തെ കുറിച്ച് മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നിവയും ഇവര്‍ക്കെതിരായ കുറ്റങ്ങളാണ്. ഇവരെ പ്രതികളാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.