മലപ്പുറം : എടപ്പാള്‍ തിയേറ്റര്‍ പീഡനത്തില്‍ ചങ്ങരക്കുളം എസ്‌ഐയെ അറസ്റ്റ് ചെയ്തു. എസ്.ഐ കെജി ബേബിയാണ് അറസ്റ്റിലായത്. എസ്‌ഐക്ക് എതിരെ പോക്‌സോ ചുമത്തിയിരുന്നു.
ഇന്നലെ പ്രതിയെ പിടികൂടാൻ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിച്ച തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് വന്‍ വിവാദത്തിന് വഴിവെച്ചത്. തെളിവുകള്‍ അടക്കം സംഭവം പോലീസില്‍ അറിയിക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു പോലീസ് സതീഷിനെ അറസ്റ്റ് ചെയയ്തത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.