കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

190

കണ്ണൂര്‍ : കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തു മുറുക്കി കൊന്നുവെന്നാണ് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുമ്പ് ഹൃദയാഘാതമെന്ന് കരുതി അവഗണിച്ച കേസിനാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവം നടന്ന് രണ്ടരമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് മരിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മാതാവ് പറയുന്നത്. പൊലീസിന് സമ്മര്‍ദ്ദമുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും, കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

NO COMMENTS