‘ഫസ്റ്റ് ക്ലാസ് ട്രാവൽസ്’ ഉടമ മുഹമ്മദ് നിഷാദിൻറെ വിജയഗാഥ

1375

കാസറഗോഡ് : മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് എന്ന സ്ഥലത്തെ മുഹമ്മദ് നിഷാദിന്റെ ഉടമസ്ഥതയിലുള്ള ‘ഫസ്റ്റ് ക്ലാസ് ട്രാവൽസ്’ എന്ന് കേൾക്കുമ്പോൾ ആശ്വാസമാകുന്നത് ഇവിടെ നിന്നും കേരളത്തിനകത്തും പുറത്തും വിദേശത്തും ടിക്കറ്റ് റിസർവേഷൻ ചെയ്തു യാത്ര ചെയ്യുന്നവർക്കാണ്.

തന്റെ മാതാ പിതാക്കൾ ‘ഉംറ’ക്ക് പോകുവാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുന്നതിലേക്കു കുറച്ചകലെയുള്ള ഒരു ട്രാവെൽസിനെ സമീപിക്കുകയും അവർ ചെയ്യുന്ന സർവീസുകൾ കണ്ടപ്പോൾ ഇതുപോലൊരു സ്ഥാപനം ബന്ദിയോട് ഉണ്ടായിരുന്നെങ്കിൽ എനിക്കും എന്റെ നാട്ടിലുള്ളവർക്കും എത്രയധികം സഹായകമായിരുന്നുവെന്നു ആലോചിച്ചിരുന്നു .
നിഷാദ്, താമസിച്ചിരുന്ന ബന്ദിയോട് എന്ന സ്ഥലത്തു ട്രാവൽസ് ഇല്ലായെന്ന് മാത്രമല്ല മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും മാഗ്ലൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സംവിധാനമുള്ളതെന്നും. ഒരു ദിവസത്തെ ബുദ്ധിമുട്ടാണ് ടിക്കട്റ്റ് റിസർവേഷൻ ചെയ്യുവാൻ ജനങ്ങൾ അനുഭവിക്കുന്നതെന്നുമാണ് നിഷാദ് പറയുന്നത്.

ബി സി എ പഠനം പൂർത്തിയാക്കിയ നിഷാദ്, തന്റെ നാട്ടിൽ ഒരു ട്രാവൽ ഏജൻസി തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തതിനൊടുവിൽ ട്രാവൽ മേഖലയിൽ പരിചയമുള്ള ഒരു സുഹൃത്തിനെ പാർട്ണർ ആയി കൂട്ടികൊണ്ട് ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങിയ സർവീസുകൾ ഉൾപ്പെടുത്തി കൊണ്ട് 2014 ൽ തന്റെ നാടായ കാസറഗോഡ് ബന്ദിയോട് എന്ന സ്ഥലത്തു ഒരു ട്രാവൽ ഏജൻസി ആരംഭിച്ചു. പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ടുന്ന സ്ഥലവും മിക്കയാളുകളും ഫോണിൽ വിളിച്ചു പറയുമത്രെ. ടിക്കട്റ്റ് എടുത്തിട്ട് ഇമെയിൽ ആയും മെസ്സേജുകളായും അയച്ചുകൊടുക്കുന്നത് പതിവാക്കിയിരുന്നത്രെ.
യാത്രക്കാർ സ്ഥാപനത്തിൽ വരേണ്ട കര്യമേയില്ലായെന്നും, ട്രാവൽസിന്റെ പേരിലുള്ള അക്കൗണ്ടിൽ പണം ട്രാൻസ്ഫർ ചെയ്യുകയോ, യാത്രക്ക് പുറപ്പെടുന്ന സമയത്തു സ്റ്റേഷനലിൽ പോകും വഴി പണം ട്രാവല്സിലേൽപ്പിക്കുകയോ ചെയ്യലാണിവിടെ പതിവ്. അത്രയ്ക്ക് ജനങ്ങളുമായി വിശ്വാസം നേടിക്കഴിഞ്ഞിരിക്കുന്നു ഈ ചെറുപ്പക്കാരൻ.

നിഷാദിന്റെ സത്യസന്ധമായ പെരുമാറ്റം യാത്രക്കാർ വീണ്ടും വീണ്ടും ട്രാവൽസിലേക്കു വരുവാൻ കാരണമായി
ഒന്നര വര്ഷം കഴിഞ്ഞപ്പോൾ സ്വന്തമായി ഫസ്റ്റ് ക്ലാസ് ട്രാവൽസ് എന്ന പേരിൽ കൂടുതൽ സർവീസുകളുടെ ബന്ദിയോട് തന്നെ മറ്റൊരു സ്ഥലത്തു പുനരാരംഭിച്ചു. ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ് ,വെസ്റ്റേൺ യൂണിയൻ, മണി എക്സ്ചേഞ്ച് മണി ട്രാൻസ്ഫർ ഐഡന്റിറ്റി കൊണ്ട് കാർഡ്, പാസ്പോർട്ട് കേരളത്തിനകത്തും പുറത്തും വിദേശത്തും
ടൂർ പാക്കേജുകൾ, കൂടാതെ മറ്റു ഓൺലൈൻ സർവീസുകൾ, ദുബായ്, ഒമാൻ, ഖത്തർ, സൗദി തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങൾക്കുമുള്ള, വിസിറ്റിംഗ് വിസ, ഫ്ലൈറ്റ് ടിക്കറ്റുകളും കൂടുതലായും വിറ്റ് പോവുന്നു. കൂടാതെ പാസ്പോർട്ട്‌ സെർവിസ്സ്, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, മുതലായ ടിക്കറ്റുകളും ലഭ്യമാണ്
ഇപ്പോൾ കാസറഗോഡ് സീതങ്ങോളിയിൽ ഫസ്റ്റ് ക്ലാസ് ട്രാവൽസിന്റെ പുതിയൊരു ബ്രാഞ്ച് ഉദഘാടനം ചെയ്തു നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. 2014 ൽ ചെറിയ രീതിയിൽ ആരംഭിച്ച സർവീസുകൾ ഇപ്പോൾ കാസറഗോഡ് ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി ‘ഫസ്റ്റ് ക്ലാസ് ട്രാവൽസ്’ ഉയർന്നിരിക്കുന്നു
പ്രതിസന്ധികളിൽ തളരാതെ ഓരോ സർവീസുകൾ ചെയ്യുന്നതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ ജീവിതത്തിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിച്ചു.
സുഗമമായ വഴികളിലൂടെ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പുതിയ തലമുറ. സുഗമമായ ലക്ഷ്യം നിശ്ചയമുള്ള പാതകളാണ് ജീവിതത്തിൽ ഏവർക്കും താൽപ്പര്യം. അത് ജീവിതത്തിലായാലും തൊഴിൽ മേഖലകളിലായാലും. എന്നാൽ കഠിനപ്രയത്നവും ദൈവ വിശ്വാസവും കൈ മുതലാക്കി ട്രാവൽസ് മേഖലയിലുള്ള സർവീസുകളില്ലേക്ക് ഇറങ്ങിച്ചെന്ന നിഷാദ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ വിജയഗാഥ, കാസറഗോഡ് ബന്തിയോടുള്ള യാത്രക്കാർക്ക് ആശ്വാസവും സംതൃപ്തിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

NO COMMENTS