ചെന്നൈ : നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി (90) അന്തരിച്ചു. പ്രായാധിക്യം മൂലമുളള അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. അമ്മ വേഷത്തിലും മുത്തശ്ശിയുടെ വേഷത്തിലുമായിരുന്നു ലക്ഷ്മിയുടെ അഭിനയ പ്രതിഭ കൂടുതല്‍ തിളങ്ങിയത്. ആകാശവാണിയില് അനൗണ്‍സറായിട്ടായിരുന്നു തുടക്കം. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു.
ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാന പാലകന്‍, പിറവി, പട്ടാഭിഷേകം, സാഗരം സാക്ഷി, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലു സിംഗ് തുടങ്ങിയ മലയാള ചിത്രങ്ങളിലും കന്നട ചിത്രം ‘സംസ്കാര’ മണിരത്നം ചിത്രം ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്നീ മറ്റു ഭാഷാ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.