ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി

330

തിരുവനന്തപുരം : കനത്ത മഴയും കടല്‍ ക്ഷോഭത്തേയും തുടര്‍ന്ന് ശംഖുമുഖത്ത് 10 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. ഇതോടെ തീരദേശ വാസികള്‍ ഭീതിയിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയുടെ സമാപന സമ്മേളനത്തിനായി ശംഖുമുഖത്ത് ഒരുക്കികൊണ്ടിരുന്ന വേദിയുടെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്. പിന്നാലെ നാളെ നടത്താനിരുന്ന സമാപന സമ്മേളനവും മാറ്റിവെച്ചു. കടല്‍ നല്ല തോതില്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS