ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം ; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്

199

തിരുവനന്തപുരം : ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. മുട്ടട അഞ്ചു വയല്‍ സ്വദേശി വേണുഗോപാലന്‍ നായരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച തീ കൊളുത്തിയ ശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സികെ പത്മനാഭനോടൊപ്പം എഴുപതോളം പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് ബന്ധു പറഞ്ഞു.

NO COMMENTS