കല്‍പ്പറ്റ : വയനാട് ജില്ലയിലെ വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍കും അവധി ബാധകമാണ്. ബുധനാഴ്ച രാത്രിയിലെ അതിശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിനാല്‍ അപകട സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.