തിരുവനന്തപുരത്ത് അനധികൃതമായി കടത്തി കൊണ്ടുവന്ന 45ലക്ഷം രൂപ പിടികൂടി

196

തിരുവനന്തപുരം: അനധികൃതമായി കടത്തി കൊണ്ടുവന്ന 45ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിൽ. ബാഗ്ലൂർ നോർത്ത് ഏലഹങ്ക സ്വദേശി ഗാംഗരാജു ആണ് പിടിയിലായത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്. റെയിൽവേ പോലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് അനധികൃത പണം പിടിച്ചത്. എസ്.ഐ സുരേഷ്കുമാർ, എസ്.സി.പി.ഒ പുഷ്കരൻ, സിപിഒമാരായ അനിൽ, ശ്രീജിത്ത്, ജെറോം, സജു, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് കള്ളപ്പണം പിടികൂടിയത്.

NO COMMENTS