തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനായ സമീര്‍ സലിമിന്റെ ബാഗില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ സ്വര്‍ണക്കട്ടികളാക്കിയാണ് ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.