സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു

136

സാഹിത്യകാരന്‍ ശൂരനാട് രവി (75) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശൂരനാട് ഇഞ്ചക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഓണപ്പന്ത്, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കല്‍പ്പാട്ട്, അക്ഷരമുത്ത് എന്നിവയ്ക്കു പുറമേ തമിഴില്‍ നിന്ന് നാടോടിക്കഥകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

NO COMMENTS