തിരുവനന്തപുരം : താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. വീടും വസ്തുവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം വീതം നല്‍കും. ആറ് ലക്ഷം ഭൂമിവാങ്ങാനും നാല് ലക്ഷം വീടിനുമായി നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. വീട് ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം ജില്ലാ ഭരണകൂടം തീരുമാനിക്കും. ചികിത്സാ സഹായം സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനാല് പേരാണ് മരിച്ചത്.