ഉള്ളിയേരി: ഷൂഹൈബ് കുടുംബ സഹായ ഫണ്ട് പിരിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ളിയേരി ബൂത്ത് പ്രസിഡന്റ് ഗോപാലനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ഇന്ന് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സമാധാനയോഗം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മര്‍ദനം.