കണ്ണൂര്‍: കൂത്തുപറമ്പില്‍ പൂക്കോത്ത് വൃദ്ധയെ വീടിന്റെ മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. പൂക്കോത്ത് പ്രഭനിവാസില് സി.സി.ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.
അടുക്കള മുറ്റത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പെള്ളലേറ്റ പാടുകളുള്ളത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.