മലപ്പുറം : തിരൂരില്‍ മണല്‍വേട്ടക്കിറങ്ങിയ പൊലീസിനെ കണ്ട് ഭയന്ന് പൊന്നാന്നി പുഴയില്‍ ചാടിയ യുവാവിനെ കാണാനില്ല. അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ മണലുമായി പോകുന്നതിനിടെ രണ്ട് യുവാക്കളാണ് പുഴയില്‍ ചാടിയത്. രണ്ട് യുവാക്കളില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്. തിരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയില്‍ ചാടുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടതായും മറ്റൊരാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.