തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തിരുവഞ്ചൂര്‍ രാധാക്യഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. പോലീസിന്റെ കിരാത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സമീപ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഉദാഹരിച്ച് തിരുവഞ്ചൂര്‍ പറഞ്ഞു.