കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു

338

കോട്ടയം: കോട്ടയത്തെ ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ കണ്ടത്. ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മിറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ചൈല്‍ഡ് ലൈന് കൈമാറുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ നിന്നും പെണ്‍കുഞ്ഞിനെ ലഭിക്കുന്നത്.

NO COMMENTS