തിരുവനന്തപുരം : തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ചന്ദ്രമംഗലം സ്വദേശികളായ അഭിലാഷ്, അനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.