തിരുവനന്തപുരം: കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് പാറശ്ശാല എംഎല്‍എ സികെ.ഹരീന്ദ്രന്‍. മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചിരുന്നു. സഹായധനത്തിലും ക്വാറികള്‍ക്കെതിരായ നടപടിയിലും ഉറപ്പ് വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ക്വാറി അപകടത്തില്‍ മരിച്ച ബിനില്‍കുമാറിന്റെ മൃതദേഹവുമായി വന്ന ആംബലുന്‍സ് റോഡില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം. ബിനില്‍ കുമാറിന്റെ ബന്ധുക്കളും നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.