ബംഗളൂരു: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ വിവിധ മെഡിക്കല്‍ ലാബുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും പിടിച്ചെടുത്തു. അഞ്ച് ലാബുകളില്‍ നിന്നായി 1.4കോടി രൂപയും 3.5 കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. മെഡിക്കല്‍ ലാബുകള്‍ കേന്ദ്രീകരിച്ച് വന്‍ പണമിടപാടുകളും നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് പരിശോധന നടന്നതെന്നാണ് വിവരം. പരിശോധനയില്‍ ചിലര്‍ക്ക് വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനകള്‍ തുടര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍. ചില ഐവിഎഫ് ലാബുകളിലെ ഡോക്ടര്‍മാരുടെ ഫീസ് ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നാണ് ആദായനികുതിവകുപ്പ് അധികൃതര്‍ പറയുന്നത്.