തിരുവനന്തപുരം: കെല്‍പാം എം.ഡി സ്ഥാനത്ത് നിന്ന് സജി ബഷീറിനെ നീക്കി. വ്യവസായ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകരം ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല.
അഴിമതി ആരോപണങ്ങളെയും വിജിലന്‍സ് അന്വേഷങ്ങളെയും തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സജി ബഷീറിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ പശ്ചാത്തലത്തില്‍ സജി ബഷീര്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ അഞ്ച് വിജിലന്‍സ് കേസുകളുണ്ട്. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട. കൂടാതെ 29 കേസുകളില്‍ ത്വരിത പരിശോധന നടക്കുന്നുമുണ്ട്.ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.