തിരുവനന്തപുരം : തോമസ് ചാണ്ടിക്കെതിരായ കേസില്‍ രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് എജിയുടെ ഓഫീസ്. കേസില്‍ ആര് ഹാജരാകണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നും എജിയുടെ ഓഫീസ് വ്യക്തമാക്കി. അതുകൊണ്ട് തോമസ് ചാണ്ടിക്കെതിരായ കേസില്‍ കെ.വി സോഹന്‍ തുടരും.
നേരത്തെ, കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് റവന്യൂമന്ത്രി കത്തയച്ചിരുന്നു.