നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപ് അടക്കമുള്ള പ്രതികള്‍ മാര്‍ച്ച്‌ 14ന് ഹാജരാകണമെന്ന് കോടതി

243

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും മാര്‍ച്ച്‌ 14ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുകയാണെന്നും, ഇതിനായി ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. കുറ്റപത്രം സ്വീകരിച്ചതോടെയാണ് ദിലീപ് അടക്കം പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചത്. പ്രതികളെ വിളിച്ചു വരുത്തിയ ശേഷമാകും വിചാരണ നടപടികള്‍ക്കായി കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറുക. വിചാരണ ഏത് കോടതിയില്‍ വേണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും. ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

NO COMMENTS