രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ വാര്‍ഷികം ദിനം ഇന്ന്

242

തിരുവനന്തപുരം : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ഇന്ന്. കെപിസിസിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനമായി ഇന്ന് ആചരിക്കും. ഇന്ദിരാഭവനില്‍ രാവിലെ അനുസ്മരണ സമ്മേളനം പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും.

ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം. സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസിസി ആസ്ഥാനങ്ങളിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തും.

NO COMMENTS