ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്ക്കുന്നതു നിരോധിക്കുന്ന വിവാദ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നടപടി. മേയ് 25ന് ഇറക്കിയ വിജ്ഞാപനത്തില്‍ കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയവയെ കശാപ്പ് ആവശ്യത്തിനായി വില്ക്കുന്നതിനായിരുന്നു നിരോധനം. സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണു പിന്മാറാന് കേന്ദ്രം
തയാറായത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിലെ ചട്ടങ്ങളനുസരിച്ചു കഴിഞ്ഞ മേയില്‍ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമാണു വിവാദമായത്. മൃഗങ്ങളുടെ കൊമ്പില്‍ പെയിന്റടിക്കുന്നതും അലങ്കരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങ
ള്‍ നിരോധിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി, കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി രാജ്യത്തെമ്പാടും ബാധകമാക്കി.
ജനങ്ങളുടെ ഭക്ഷണശീലത്തില്‍ ഇടപെടാനോ മാട്ടിറച്ചി കയറ്റുമതിക്കു തടസ്സങ്ങള്‍ സൃഷ്ടിക്കാനോ അല്ല വിജ്ഞാപനം ലക്ഷ്യമിടുന്നതെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയിരുന്നു.