തളിപ്പറമ്പില്‍ എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു

208

കണ്ണൂര്‍ : തളിപ്പറമ്പില്‍ എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു. സംഭവത്തിനു പിന്നില്‍ 15 അംഗ സംഘമാണെന്നാണ് വിവരം. എസ്‌എഫ് ഐ നേതാവും ഞാറ്റുവയല്‍ സ്വദേശിയുമായ എന്‍. വി കിരണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്ത് വച്ചാണ് ആക്രമി സംഘം കിരണിനെ ആക്രമിച്ചത്. 19 കാരനായ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS