പത്തനംതിട്ട : മല്ലപ്പള്ളി കെഎസ്ഇബി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. സബ് സ്റ്റേഷനിലെ ഇലക്ട്രോണിക് ലൈന്‍ ഫീഡര്‍ തകരാര്‍ പരിഹരിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. കെഎസ്ഇബി ഓവര്‍സിയര്‍ കെ.കെ.ചാക്കോയ്ക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.