നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍

208

തിരുവനന്തപുരം: നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍. കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. നാളെ തുടങ്ങാനിരുന്ന കൂട്ട അവധി സമരം പിന്‍വലിച്ചതായി യുഎന്‍എ നേരത്തെ അറിയിച്ചിരുന്നു. ശമ്ബളപരിഷ്കരണ ഉത്തരവ് ഈ മാസം തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച്‌ ഉറപ്പ് കിട്ടിയതായി യുഎന്‍എ അറിയിച്ചിരുന്നു. പ്രതിമാസം 20,000 രൂപ ശമ്ബളം ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.

NO COMMENTS