ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു. ടിഡിപി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ. എസ് ചൗധരി എന്നിവരാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് മന്ത്രിമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. ഇവരുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചതായാണു റിപ്പോര്‍ട്ട്.