ഓഖി ദുരന്തം ; മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

295

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശി ജോസഫിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഓഖി ദുരന്തത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയ 24 മൃതദേഹമാണ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 8 എണ്ണം തമിഴ്നാട് സ്വദേശികളുടെയും 16 എണ്ണം പൂന്തുറ വിഴിഞ്ഞം സ്വദേശികളുടേതുമാണ്. ഡിഎന്‍എ പരിശോധനയിലൂടെയിലാണ് എല്ലാ മൃതദേഹവും തിരിച്ചറിഞ്ഞത്.

NO COMMENTS