നിപ്പ വൈറസ് ; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍

260

മനാമ : കേരളത്തില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹറൈന്‍. ഇന്ത്യയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടത്. കോണ്‍സിലേറ്റ് ട്വിറ്ററിലൂടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

അതേസമയം ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇയും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യു എ ഇ പൗരന്മാരോട് ആവശ്യപ്പെട്ടു.

NO COMMENTS