തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. തിരുവനന്തപുരം ഗവ. ലോ കോളേജിലാണ് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷമുണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസ് വാനിന് നേരെ എസ്.എഫ്.ഐ ആക്രമണം നടന്നു. കാമ്ബസില്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.