ബെംഗളൂരു : കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റി. നേരത്തെ തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു കുമാരസ്വാമി അറിയിച്ചിരുന്നത്. എന്നാല്‍, അന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാല്‍ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. 30 അംഗ മന്ത്രിസഭക്കാണ് ജെ.ഡി.എസ് കോണ്‍ഗ്രസ് സംഖ്യം രൂപം നല്‍കുന്നത് എന്നാണ് വിവരം. കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും.