ന്യൂഡല്‍ഹി: രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് തീരുമാനം. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്കി. മുസ്ലീം ലീഗിന്റെ ഇടപെടലാണ് കേരള കോണ്‍ഗ്രസിന് സീറ്റ് ലഭിക്കുന്നതില്‍ നിര്‍ണായകമായത്. യുഡിഎഫ് നേതൃയോഗം നാളെ തിരുവനന്തപുരത്ത് നടക്കും. സീറ്റ് കേരള കോണ്‍ഗ്രസിന് നല്കുന്നതില് അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ അറിയിച്ചിരുന്നു.