തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കവെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ കാഴ്ച മറക്കും വിധം ബാനറുകളുയര്‍ത്തിയും പ്ലക്കാര്‍ഡുകളേന്തിയുമാണ് പ്രതിഷേധം. പ്രതിഷേധത്തിനിടയിലും മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുകയാണ്. ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കാനായി കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുമായാണ് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയിലെത്തിയത്.