കണ്ണൂര്‍: ന്യൂ മാഹി കോപ്പാലത്തിനടുത്ത് മൂഴിക്കരയില്‍ അജ്ഞാതനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ കുരുക്ക് മുറുകി കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് മധ്യവയസ്‌ക്കനെ കണ്ടെത്തിയത്. സമീപത്ത് വലിച്ചിഴച്ച പാടുകളുമുണ്ട്. പൊലീസ് പരിശോധന നടത്തി വരികയാണ്.